Connect with us

Crime

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കര്‍ശന നടപടിയുമായി സര്‍വ്വകലാശാല19 വിദ്യാര്‍ത്ഥികളെ പുറത്താക്കി;

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് റാഗിംഗിന് നേതൃത്വം നല്‍കിയ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വ്വകലാശാല. കേരളാ വെറ്റിനറി സര്‍വ്വകലാശാലയാണ് വിദ്യാര്‍ത്ഥികളെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കേണ്ടെന്നും അടിയന്തിരമായി കോളേജില്‍ നിന്ന് പുറത്താക്കുന്നതായും അറിയിച്ചത്. സര്‍വ്വകലാശാല ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വെറ്റിനറി സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍ ഷീബ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വ്വകലാശാല നിലപാട് അറിയിച്ചത്.

Continue Reading