Crime
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇടപെടാൻ ഇ ഡി :കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ കോടതിയെ സമീപിച്ചു.
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇടപെടാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
കേസിലെ രേഖകള്‍ തേടി എസ്എഫ്‌ഐഒയ്ക്ക് കത്തയച്ചതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
