Connect with us

HEALTH

മെഡിക്കൽ കോളജിൽ ഫൊറൻസിക് പരിശോധന ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി

Published

on

കോഴിക്കോട് : തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൊറൻസിക് പരിശോധന ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തീപിടിത്തത്തിനു കാരണമെന്താണെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗത്തിന് എത്തിയതാണ് മന്ത്രി. മറ്റെല്ലാ കാര്യങ്ങളും വകുപ്പു മേധാവിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തിരുന്നു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഈ മൂന്നു പേരുടെ കൂടാതെ ഗംഗ (34), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണു നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

Continue Reading