HEALTH
കണ്ണൂരിൽ കെഎസ്‍യു വിൻ്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോർജിന് പരിക്കേറ്റു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു വിൻ്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. സ്റ്റേഷനകത്ത് കെ എസ്. യു വിൻ്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് മന്ത്രി യാത്ര റദ്ദാക്കി. കണ്ണൂരിൽ ഇന്ന് കാലത്ത് എത്തിയ മന്ത്രിക്ക് നേരെ ഏഴിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു .
