Connect with us

KERALA

മന്ത്രി വീണ യുടെ പരിക്ക് ഗുരുതരമല്ല : ജില്ലയിൽ വ്യാപക അക്രമം : കെ.എസ്.യു പ്രവർത്തകർ റിമാൻഡിൽ

Published

on

കണ്ണൂർ:കെ.എസ് യു അക്രമത്തിൽ പരിക്കേറ്റ  മന്ത്രി വീണ ജോർജിനെ ഇന്നലെ രാത്രി 10 മണിയോടെ ജില്ലാ ആശുതിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. MRI സ്കാനിംഗ് ഉൾപ്പെടെ മന്ത്രിക്ക് ഡോക്ടർമാരുടെ  സംഘം നിർദ്ദേശിച്ചിരുന്നു കഴുത്തിന് കഠിനമായ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ സംഘം മന്ത്രിയെ പരിശോധിച്ച്ത് ‘  എന്നാൽ MRI സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര പരിക്കില്ലെന്ന് കണ്ടെത്തി . കഴുത്തിലെ വേദനയെ തുടർന്ന് കൈക്ക് മരവിപ്പ് ഉണ്ടായതായും മന്ത്രി ഡോക്ടർമാരെ അറിയിച്ചു.ഇന്ന് കാലത്ത് 10 മണിയോടെ വിദഗ്ധ സംഘത്തിൻ്റെ പരിശോധനക്ക് മന്ത്രിയെ വിധേയയാക്കും

അതിനിടെ മന്ത്രി വീണാ ജോർജി നെ ആക്രമിച്ചതിൽ പ്രതിഷേ ധിച്ച് ഇന്നലെ രാത്രി  എസ്.എഫ്.ഐ. നട ത്തിയ പ്രതിഷേധപ്രക ടനത്തിനിടെ ഡി.സി. സി. ഓഫീസിന് നേരേ കല്ലേറ് നടന്നു. ഓഫീസി ലുണ്ടായിരുന്ന നേ താക്കൾ ഉൾപ്പെ ടെ അഞ്ചുപേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെ.എസ്. യു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. വരുൺ, ബി.സി. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി.

മന്ത്രിയെ ആക്രമിച്ച സംഭവത്തിൽ കെ എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾ പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡി ലെടുത്ത് ടൗൺ പോലീസ് സ്റ്റേ ഷനിൽ എത്തി ച്ചതറിഞ്ഞ് പ്ര തിഷേധവു മായി എസ്. എഫ്.ഐ. പ്രവർത്തകർ പോലീസ് സ്റ്റേഷ ന് മുന്നിലെത്തി. ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലു ള്ള പോലീസ് സംഘം സ്റ്റേഷ ന് മുന്നിൽ പ്രതിഷേധക്കാരെ തടയുകയായിരുന്നു
മന്ത്രിയെ ആക്രമിച്ച കേസിൽ കെ.എസ്.യു. പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടന മായി എത്തിയത്. പ്രതിഷേധയോഗത്തി നുശേഷം തളാപ്പ് റോഡിലൂടെ ഡി.സി. സി. ഓഫീസിന് മുന്നിലെത്തിയപ്പോഴാ ണ് കല്ലേറുണ്ടായത്. ഇതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഓഫീസിന്റെ കവാടത്തിലെ ഇരുമ്പ് ഗ്രിൽസ് അടച്ചു.വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോ ഹൻ, എസ്.ഐ. വി.വി. ദീപ്തി എന്നിവര ടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയതോടെ പ്രവർത്തകർ പിരി ഞ്ഞുപോയി.
മന്ത്രിയെ ആക്രമിച്ചവരുടെ വീടും വഴി യുമെല്ലാം തങ്ങൾക്കറിയാം ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സ്റ്റേഷന് പു റത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെ ന്നും ശരത് രവീന്ദ്രൻ പറഞ്ഞു.

കല്ലേറിൽ പരിക്കേറ്റ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ട് രി ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങ ളെ കണ്ടു. ഡി.സി.സി. ഓഫീസ് ആക്ര മിച്ചാൽ അതേരീതിയിൽ തിരിച്ചടിക്കു മെന്ന് അദ്ദേഹം പറഞ്ഞു. ന്യായത്തി വേണ്ടിയുള്ള സമരമാണ് നടത്തിയത് അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകും. ആരോഗ്യമേഖല സംരക്ഷിക്കാനാണ് സമനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ രാത്രി പ്രതിഷേധ മാർച്ച് നടത്തി . ഇത് വഴിയിൽ വെച്ച് പോലീസ് തടയുകയും ചെയ്തു

മന്ത്രി വീണ ജോർജിനെ അക്രമിച്ചെന്നാരോപിച്ച് കണ്ണൂർ ജില്ലയിൽ നടന്ന സി പി എം പ്രതിഷേധത്തിനിടെ വ്യാപക അക്രമങ്ങളും നടന്നു. കോടിയേരി കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കോൺഗ്രസ് ഓഫീസിന് രാത്രി 11 മണിയോടെ തീയിട്ടു . രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്  . ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രചരണ ബോർഡുകളും പതാകകളും നശിപ്പിച്ചു . : 👆🏿തലശ്ശേരി കൊളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് മുന്നിൽ റീത്ത് വെച്ച നിലയിൽ . കൊളശ്ശേരിയിലെ പ്രിയദർശിനി മന്ദിരത്തിന് മുന്നിലും കൊടിമരത്തിന് സമീപവുമാണ് റീത്ത് വെച്ചത്. മാലൂരിൽ കോൺഗ്രസ് ഓഫീസ് തകർത്തു മാലൂർ പട്ടാരിയിലെ രാജീവ് ഭവൻ്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്തു

കാസർകോഡ് നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് പ്രകടനമായെത്തിയ സി പി എം പ്രവർത്തകർ അടിച്ചു തകർത്തു .
നീലേശ്വരം  പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ് ഭവൻ ആണ് അടിച്ച് തകർത്തത്

ആരോഗ്യമന്ത്രി വീണാ ജോർ ജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമി ക്കുന്ന വീഡിയോദൃശ്യം വ്യക്തമായി ല്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.). സംഭവത്തെ തുടർ ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കു ന്ന ഗവ. റെയിൽവേ പോലീസ്, ആർ. പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെ ട്ടിരുന്നു. അതിനായി നടത്തിയ പരിശോ ധനയിലാണ് അത്തരം ഒരു  ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

സംഭവത്തിനുശേഷം ആരോഗ്യമ ന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കി ലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല.

മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമാ യി മുന്നോട്ടുപോകുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്ന ക്രമസമാധാനപ്ര ശ്‌നമായതിനാൽ റെയിൽവേ പോലീസാ ണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കു ന്നത്. ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ രാത്രി 10 മണിവരെയും കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെ തില്ല. അതിന് ശേഷമായാണ് എഫ്.ഐ .ആർ ഇട്ടത്ത്.

കരിങ്കൊടി കാണിച്ചും മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചും കൊല്ലടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവർത്തകർ ആരോഗ്യമ ന്ത്രി വീണാ ജോർജിനുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ച തായി എഫ്.ഐ.ആർ. തടയാൻ ശ്രമിച്ച സുരക്ഷാജീവനക്കാ രൻ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനിൽ എം .എസ്. അഭിലാഷിനെ (38) കൈകൊണ്ടടിച്ച് പരിക്കേൽപ്പിച്ചെ ന്നും രണ്ടുപേരുടെയും ഔദ്യോഗികകൃത്യനിർവഹണം തടസ്സപ്പെ ടുത്തിയെന്നും റിപ്പോർട്ട്. ആരോഗ്യമന്ത്രിയെ പരിക്കേൽപ്പിച്ചെ ന്ന പരാതിയിൽ കണ്ണൂർ ഗവ. റെയിൽവേ പോലീസ് തയ്യാറാ ക്കിയ എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. എന്നാൽ ഇത്തരമൊരു പരാതി ലഭിച്ചതിനാലാണ് ഇത്തരത്തിൽ FIR ൽ ഇട്ടതെന്നാണ് റെയിൽവെ പോലീസ് പറയുന്നത്

കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ (28), ഖജാൻജി വി.വി. അക്ഷയ് മാട്ടൂൽ (24), മാടായി വാടിക്കൽ സി .എച്ച്. ഹൗസിൽ സി.എച്ച്. മുബാസ് (26), വടകര മുള്ളേരി വീ ട്ടിൽ ബിഥുൽ ബാലൻ (23), മാടായി ബീച്ച് റോഡിൽ ഡി.വി. ഹൗസിൽ അഹമ്മദ് യാസിൻ (22) എന്നിവർക്കെതിരേയാണ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്

ഗൺമാന്റെയും മന്ത്രിയുടെയും ഔദ്യോഗികകൃത്യനിർവഹ ണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസര ത്ത് അതിക്രമിച്ചുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനും പോലീ സിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പു കളും ഇവരുടെപേരിൽ ചുമത്തിയിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് യാത്രതുടരാനായില്ലെന്നും ജില്ലാ ആസ്പത്രിയിൽ ചികി ത്സതേടിയതിന് ശേഷം അവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റുകയായിരുന്നെ ന്നും എഫ്.ഐ.ആറിൽ പറയുന്നു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുന്നതിനിടെ യൂത്ത്   നേതാവിനെ മർദ്ദിച്ച സംഭവത്തിൽ 7 )CPM പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു . യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് 7
|സി പി എം പ്രവർത്തകർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.  ഇന്നലെ ഉച്ചയോടെയാണ് പെരിങ്ങോത്ത് വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നതിനിടെ സിപിഎം പ്രവർത്തകർ  ഷജീറിനെ ക്രൂരമായി മർദ്ദിച്ചത്

എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്

Continue Reading