HEALTH
പാലക്കാട് ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പ് കടിച്ചു
പാലക്കാട്: ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പ് കടിച്ചു. പാലക്കാട് ചാലിശേരി ആരോഗ്യ കേന്ദ്രത്തിൽ നഴ്സായ മിസിരിയയെ ആണ് പാമ്പ് കടിച്ചത്. അണലിയാണ് കടിച്ചതെന്നാണ് വിവരം. മിസിരിയ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് മിസിരിയയെ പാമ്പ് കടിച്ചത്. ആശുപത്രിക്ക് ചുറ്റും കാടുപിടിച്ച നിലയിലാണെന്ന് നാട്ടുകാർ പറയുന്നു.
പാമ്പ് കടിയേറ്റതിന് പിന്നാലെ നില ഗുരുതരമായതിനെ തുടർന്നാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മിസിരിയയെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തോളം ഐസിയുവിൽ കിടന്ന മിസിരിയയുടെ ആരോഗ്യനില ഇപ്പോൾ ഭേദമുണ്ടെന്നാണ് വിവരം.
ദിവസേന 100 കണക്കിന് രോഗികൾ എത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വച്ചാണ് ഒരു നഴ്സിന് പാമ്പ് കടിയേൽക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്
