Connect with us

KERALA

കാസർകോട്ട് പൊലീസുകാരനെ കാണാതായതായി പരാതി

Published

on

കാസർകോഡ് : കാസർകോട്ട് പൊലീസുകാരനെ കാണാതായതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സാം സനലിനെയാണ് (27) കാണാതായത്. ഇദ്ദേഹം ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ്. തിങ്കളാഴ്ച മുതലാണ് കാണാതായതെന്നാണ് വിവരം.

സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം മൈസൂർ ഭാഗത്തുനിന്നാണ് അവസാന സിഗ്നൽ ലഭിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു

Continue Reading