Connect with us

KERALA

സാമ്പത്തിക പ്രതിസന്ധി കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് യുഡിഎഫ് സർക്കാർ

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളികൊണ്ടാണ് സർക്കാർ നിലപാട് വ‍്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു.

പെൻഷൻ വർധിപ്പിച്ചാൽ കെഎസ്ആർടിസിക്ക് 12 കോടി രൂപ അധിക സാമ്പത്തിക ബാധ‍്യത വരുമെന്ന് പറഞ്ഞാണ് സർക്കാർ ഹൈക്കോടതി നിർദേശം പൂർണമായും തള്ളിയത്. നിലവിൽ കെഎസ്ആർടിസി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും ദൈനംദിന ചെലവുകൾ പ്രതിസന്ധിയിലാണെന്നും സർക്കാർ‌ പറയുന്നു.

Continue Reading