Connect with us

HEALTH

പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്ന് മുരളീധരൻ:കെ.മുരളീധരനും മുഹമ്മദ് റിയാസും തമ്മിൽ സഭയിൽ വാക് പോര്

Published

on

തിരുവനന്തപുരം: പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് റിയാസ് ആരോപിച്ചു. പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്ന് ആയിരുന്നു മുരളീധരന്റെ മറുപടി.

പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരുമുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങൾക്കെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ അത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡിഎഫ് സർക്കാരിന്റെ ഇടപെടലിൽനിന്ന് മനസ്സിലാകുന്നത്. അത് അനുവദിക്കാൻ പറ്റില്ല. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യമാസം കോവിഡ് കാലമായിരുന്നു. ജീവൻ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ആ സർക്കാരിന്റെ ആദ്യമാസം. എന്നാൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യമാസം പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. നിപ,എബോള,ഷിഗല്ല, മലേറിയ തുടങ്ങിയ മാരക രോഗങ്ങളാണ് കേരളത്തിൽ സ്ഥിരീകരിക്കപ്പെടുന്നത്.

Continue Reading