Connect with us

KERALA

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി

Published

on


കോട്ടയം: കള്ള് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷാണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

അയ്മനത്തുള്ള ഒരു ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഛർദ്ദിയെയും വയറുവേദനയെയും തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഒരാൾ ഐസിയുവാണ്. മറ്റുള്ളവരെ വാർഡിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Continue Reading