HEALTH
എം സി സി യിൽ റെസിഡന്റ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) റെസിഡന്റ് ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളതും താൽപര്യമുള്ളതുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 09/02/2026 രാവിലെ 09.00 മണിക്ക് MCC (PGIOSR) ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ആവശ്യമായ ഒറിജിനൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
