Connect with us

Gulf

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

Published

on

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.
കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു(36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ രണ്ട് തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി(36), ഹെപ്സിബ(33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.

തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഇവർ അവധിദിനത്തിൽ ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വർ സഞ്ചരിച്ചിരുനന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. റാനിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു 

Continue Reading