Connect with us

Crime

പൈലറ്റ് സ്മിത്ത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിനിടയിലും വീഴാതെ പോരാടിയ പൈലറ്റ് സ്മിത്ത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി . നിരവധി പേരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെ ധീരതയെ മോദി പ്രശംസിച്ചു. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വിഡിയോ കോളിലാണ് മോദി സ്മിത്തുമായി സംസാരിച്ചത്. നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ഛാർ ആക്രമണത്തെ പറ്റി മോദിയോട് മനസ്സു തുറന്നു. 

ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. അപ്പോൾ ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാർക്ക് ജീവൻ നഷ്ടമാകുമെന്ന് എനിക്ക് മനസ്സിലായി’’– മച്ഛാർ പറഞ്ഞു. സംഭാഷണത്തിനിടെ മച്ഛാർ വികാരഭരിതനായി.‘‘അങ്ങ് എന്റെ  ആരാധ്യ പുരുഷനാണ്. ഇങ്ങനെ എന്നെ വിളിച്ച് പ്രോത്സാഹിപ്പിക്കുമ്പോൾ അഭിമാനം തോന്നുന്നു. ആക്രമണത്തിൽ എനിക്ക് മുറിവേറ്റു. എന്നാൽ തളരാതെ പോരാടണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം ഞാൻ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാൻ വീണുപോയിരുന്നു. പക്ഷേ എഴുന്നേറ്റില്ലെങ്കിൽ മരിച്ചുപോകുമെന്ന് മനസ്സിലായി. 

Continue Reading