Crime
വിവാഹ ദിവസം രാത്രി മണിയറയില്‍ സൂക്ഷിച്ച 30 പവന്‍ മോഷണം പോയികണ്ണൂര്‍ കരിവെള്ളൂരിലാണ് സംഭവം

കണ്ണൂർ: മധുവിധു രാത്രിയില്‍ മണിയറയില്‍ നിന്ന് വധുവിന്റെ 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിളയിലെ ആര്‍ച്ച എസ്.സുധിയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത.് താന്‍ വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങള്‍ ആദ്യ രാത്രി തന്നെ മോഷണം പോയതില്‍ പകച്ച് പോയിരിക്കുകയാണ് നവ വധു.
മെയ് ഒന്നിനാണ് ആര്‍ച്ചയുടെയും അര്‍ജുനന്റെയും വിവാഹം നടന്നത.് ഭര്‍തൃ ഗൃഹത്തിലെത്തിയ വന വധു രണ്ടാം നിലയിലെ കിടപ്പു മുറിയിലെ അലമാരയിലാണ് വൈകിട്ട് ആഭരണങ്ങള്‍ അഴിച്ച് വെച്ചിരുന്നത.് ഇന്നലെ രാത്രി ആഭരണങ്ങള്‍ സൂക്ഷിച്ച അലമാര നോക്കിയപ്പോഴാണ് എല്ലാം നഷ്ടപ്പെട്ടതായി കണ്ടത.് കല്യാണ ദിവസം വൈകിട്ട് ആറു മണിക്കും ഇന്നലെ രാത്രി 9 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി. മോഷണം പോയ ആഭരണങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്ന് ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കളെ ഉള്‍പ്പെടെ പലരെയും ചോദ്യം ചെയ്തു വരികയാണ്.