Connect with us

Education

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്ക് : യു.പി സ്വദേശിനി ശക്തി ദുബെക്ക് ഒന്നാം റാങ്ക്

Published

on

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ഉത്തർപ്രദേശ് സ്വദേശിനി ശക്തി ദുബെ ഒന്നാം റാങ്ക് നേടി. ഹർഷിത ഗോയൽ, ഡോംഗ്രെ അർചിത് പരാഗ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാർ. ആദ്യ നൂറ് റാങ്കുകളിൽ അഞ്ച് മലയാളി വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്.

മാളവിക ജി നായർ (45ാം റാങ്ക), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ. ഇതിൽ നന്ദന കൊട്ടാരക്കര സ്വദേശിനിയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും പാസായിരുന്നില്ലെന്ന് നന്ദന പ്രതികരിച്ചു.1009 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മെയിൻ എക്സാം നടന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു അഭിമുഖം.

Continue Reading