Business
റമദാന്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായിസന്ദര്‍ശകരെ വിസ്മയിപ്പിച്ചു റംസാന്‍ സൂഖുമായി സഫാരി
ഷാർജ :അറബ് നാഗരികത വിളിച്ചോതി യു എ യി ലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരിയില്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന്‍ സൂഖുകള്‍ പൗരാണിക അറേബ്യന്‍ മാതൃകയില്‍ സഫാരി പുനരാവിഷ്‌കരിക്കുകയാണ്. റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. 300-ല്‍ പരം സാധനങ്ങള്‍ പ്രത്യേകം ഒരുക്കിയ റമദാന്‍ സൂഖില്‍ ലഭ്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പല തരത്തിലുള്ള ഈത്തപ്പഴങ്ങളും, അത്തിപ്പഴങ്ങളും, ആപ്രിക്കോട്ട്, തേന്‍, ഓട്‌സ്, റംസാന്‍ പാനീയങ്ങളായ റൂഅഫ്‌സ, വിമ്‌ടോ തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്.
റമദാന്‍ സൂഖിന്റെ ഉദ്ഘാടനം ദുബായ് പോലീസില്‍ മേജറായ ഡോ. ഒമര്‍ അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു സഫാരിഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരിഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം, അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ ശ്രീജി പ്രതാപന്‍, പര്‍ച്ചേയസ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, സഫാരിമാള്‍ മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ്, സഫാരി ഗ്രൂപ്പ് പബ്ലിക്ക് റിലേഷന്‍ ഹെഡ് മുഹ്‌സിന്‍ മുഹമ്മദ് മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു.
വളരെ വ്യത്യസ്തമായ രീതിയിലുള്ള റമദാന്‍സൂഖാണ് സഫാരി ഒരുക്കിയിട്ടുള്ളതെന്നും, വളരെ വിലക്കുറവില്‍ ഒരു ഫാമിലിക്ക് റമദാനിലേക്കാവശ്യമുള്ള എല്ലാതരത്തിലുള്ള പ്രൊഡ്കടുകളും ഈ ഒരു സൂക്കില്‍ ലഭിക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ് എന്ന് ഉദ്ഘാടനശേഷം ഡോ. ഒമര്‍ അല്‍ മര്‍സൂഖി പറഞ്ഞു.
എല്ലാവരും റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞപോലെ തന്നെ സഫാരിയും എല്ലാ തരത്തിലും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണെന്നും, മറ്റൊരു മാളില്‍ എവിടെയും കാണാത്ത തരത്തില്‍ ഒരു റമദാന്‍ സൂഖിന്റെ തനിമ നഷ്ടപ്പെടാതെ സഫാരി റമദാന്‍ സൂഖ് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുള്ളത് എന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. റമദാന്‍ 30 ദിവസം വിവിധതരത്തിലുള്ള റമദാന്‍ പരിപാടികളും റമദാന്‍ സൂഖില്‍ അരങ്ങേറുമെന്നും അദ്ദേഹം അറിയിച്ചു.
സഫാരി മാളില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന രംഗ സജ്ജീകരണങ്ങളോടെയാണ് ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിചിരിക്കുന്നത്. 18 ഓളം ഷോപ്പുകള്‍ സൂഖില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നോമ്പുതുറക്കാവശ്യമായ വിവിധ തരം ഭക്ഷ്യോല്‍പ്പന്നങ്ങളും ലൈവ് കൗണ്ടറുകളില്‍ ലഭ്യമാണ്. ലുക്കീമത്ത്, അരീസ, കുനാഫ, ബക്‌ലാവ, ഉള്‍പ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നോമ്പ് തുറയ്ക്കാവശ്യമായ എണ്ണ പലഹാരങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങളും, വിവധതരം കഞ്ഞികളും കേരളീയ ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവിടെ ലഭ്യമാണ്. സഫാരി ഹോട്ട്ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗമാണ് ഈ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത്.
കൂടാതെ ബ്രാന്‍ഡഡ് ഉല്പന്നങ്ങളുള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് ഉല്‍പ്പങ്ങളുടെ മികച്ച ശേഖരവും സഫാരി ഒരുക്കിയിട്ടുണ്ട്. വിവിധതരം ഹൌസ് ഹോള്‍ഡ് ഉല്പന്നങ്ങളടങ്ങിയ സ്റ്റാളും, വസ്ത്രങ്ങളും, ദസ്‌വി, മുസല്ലകള്‍ എല്ലാം റംസാന്‍ സൂഖിനെ വ്യത്യസ്തമാക്കുന്നു.
റമദാനില്‍ സഫാരി രണ്ടാംതവണയാണ് ഒരു കച്ചവട തെരുവിനെ അനുസ്മരിപ്പിക്കും വിധം ഒരു മാളിനുള്ളില്‍ ഇത്രയും വിപുലമായ രീതിയില്‍ സൂഖ് മാതൃക ഒരുങ്ങുന്നത്. സഫാരിയുടെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റായ റാസല്‍ഖൈമയിലെ സഫാരിമാളിലും റമദാന്‍ സൂഖ് ഒരുക്കിയിട്ടുണ്ട്. എന്നും വ്യത്യസ്തത കൊണ്ട് സന്ദര്‍ശകര്‍ക്ക് അനുഭൂതി പകര്‍ന്നു നല്‍കിയിട്ടുള്ള സഫാരി ഈ പുണ്യ മാസത്തിലും സാധാരണക്കാരുടെ പോക്കറ്റിനിണങ്ങും വിധം സൂഖ് സജ്ജീകരിച്ചിരിക്കുകയാണ്. സഫാരിയുടെ എല്ലാവിധ പ്രൊമോഷനുകളും, വിന്‍ പദ്ധതികളും ഇരുകൈയും നീട്ടി സ്വീകരിച്ച ജനങ്ങള്‍ ഇത്തരത്തിലൊരു സൂഖ് യു.എ.യിലെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർ
