Business
പൊന്നപ്പനല്ല മോനെ നീ തങ്കപ്പൻ :12 കോടി ലോട്ടറി അടിച്ചത് കരുനാഗപ്പള്ളിയിലെ പൊന്നന്
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിന്റെ 12 കോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി കൊല്ലം കരുനാഗപ്പള്ളി സ്വദേശി. ‘VB 135452’ എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി കച്ചവടക്കാരൻ വിനോദിന്റെ പിതാവ് പൊന്നൻ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. എല്ലാ തവണയും ടിക്കറ്റ് എടുക്കാറുണ്ടെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിനോദ് പറഞ്ഞു
