Connect with us

International

പ്രളയത്തിനു കാരണം  ഇന്ത്യയും  ചൈനയും : നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ

Published

on

കാഠ്മണ്ഡു: പ്രളയത്തിനു പിന്നാലെ ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ഗ്രീൻ ഹൗസ് വാതകം പുറന്തള്ളുന്ന പ്രധാന രാഷ്‌ട്രങ്ങൾ എന്ന രീതിയിലാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമാണ് നേപ്പാൾ ആവശ്യപ്പെടുന്നത്. ഭോട്കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 4500 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രളയത്തിനു പിന്നാലെ നേപ്പാളിന് നൽകുന്ന സഹായത്തെ സംഭാവനയായല്ല ധാർമികമായ കടമയായാണ് കരുതേണ്ടതെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. ആഗോള താപനം മൂലം കടുത്ത പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. മഞ്ഞുമലകൾ അതിവേഗത്തിൽ ഉരുകുന്നതു മൂലം നിരവധി പ്രകൃതി ദുരന്തങ്ങളാണ് രാജ്യത്തുണ്ടാകുന്നത്.
ഞങ്ങൾ സൃ‌ഷ്ടിക്കാത്ത ആഗോള പ്രതിസന്ധിക്ക് വില നൽകേണ്ടി വരുകയാണ് തങ്ങളെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ആരോപിക്കുന്നു

Continue Reading