Connect with us

KERALA

പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ആർ. ശ്രീലേഖ

Published

on

തിരുവനന്തപുരം : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കൗൺസിലർ ആർ. ശ്രീലേഖ. സർക്കാരിന്റെത് ഇരട്ട നീതിയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അവർ വിമർശിച്ചു.

പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പോലീസിന് നേരിട്ട് കേസെടുക്കാനാകാത്ത മാനനഷ്ടക്കേസ് മാത്രമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ ഉടനടി ക്രിമിനൽ കുറ്റമായ കലാപാഹ്വാനത്തിന് കേസെടുക്കുകയാണെന്നും ശ്രീലേഖ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Continue Reading