KERALA
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കാമെന്നാണ് പ്രവചനം.
നാളെ ഉച്ചക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. തെക്കൻ ജില്ലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
