Gulf
സാമൂഹ്യ പ്രവര്‍ത്തകന്‍ കളത്തില്‍ അബൂബക്കര്‍ നിര്യാതനായി

തലശ്ശേരി- സാമൂഹ്യ പ്രവര്‍ത്തകനും ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയുമായിരുന്ന പെരിങ്ങത്തൂര്‍ പെരൂള്‍ പറമ്പത്ത് മൗണ്ട് ഗൈഡ് സ്‌കൂളിന് സമീപം കളത്തില്‍ അബൂബക്കര്‍(75) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ സ്‌കൂളില്‍ ജോലി ചെയ്ത അബൂബക്കര്‍ തന്റെ ഒഴിവുസമയങ്ങളില്‍ സാമൂഹ്യ സേവനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നു. പെരിങ്ങത്തൂര്‍ എന്‍ എ എം ഹൈസ്‌കൂളിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തവനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബൂബക്കര്‍.15 വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷവും സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞുനിന്നു.
ഭാര്യ :ആയിഷ, മക്കള്‍ : ഫൗസിയ,റയ്യാനത്ത്
മരുമകന്‍: മുസ്തഫ ദാവേരിമീത്തല്‍
സഹോദരങ്ങള്‍: ഉസ്മാന്‍,അബ്ദുറസാഖ്,സലീം,സുബൈദ, പരേതയായ ഖദീജ(
അബൂബക്കറിന്റെ നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ സഫാരി , അല്‍ മദ്രസ്സത്തുല്‍ അലിയ ഒലിപ്പില്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി, എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍, പി. സുലൈമാന്‍ മാസ്റ്റര്‍, കെ .ടി. കെ റിയാസ് മാസ്റ്റര്‍, പി .കെ നൗഷാദ് മാസ്റ്റര്‍, കെ .കെ മുഹമ്മദ്, കെ .ടി .കെ ഇസ്മായില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി