NATIONAL
മരണം 233 ആയി. 900-ലേറെ പേർക്ക് പരിക്ക് . നിരവധി പേർ ബോഗിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നു

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 233 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ വരുന്ന . പരിക്കേറ്റവരിൽ നാല് മലയാളികളുണ്ട്. തൃശൂർ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.15 ബോഗികളാണ് പാളം തെറ്റിയത്
യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രാഷ്ട്ര് പതിയും പ്രധാനമന്ത്രിയും നടുക്കം രേഖപ്പെടുത്തി.