Connect with us

Crime

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ  ആർ ശ്രീലേഖക്കെതിരെ പരാതി

Published

on

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ഡൽയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Continue Reading