Connect with us

Gulf

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു

Published

on

*

ഖത്തർ :അന്തരിച്ച മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസ്സിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കത്തിച്ചു പിടിച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ,  പി.ടി. തോമസ് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം” എന്ന് തുടങ്ങുന്ന വയലാറിന്റെ അനശ്വര ഗാനത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉത്ഘാടനം ചെയ്‌തു. ഖത്തർ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
പി.ടി.തോമസിനെപ്പോലുള്ളവർ കേരള പൊതു സമുഹത്തിൽ ആദർശ രാഷ്ട്രീയത്തിന്റെ ചില അടയാളങ്ങൾ രേഖപ്പെടുത്തിയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അനുസ്മരണ സമ്മേളങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ, അദ്ദേഹം കേരള രാഷ്ട്രീയ രംഗത്ത് ബാക്കിവച്ച പാത പിന്തുടരുവാനും നാം തയ്യാറാകണമെന്നും സലിം നാലകത്ത് അഭിപ്രായപ്പെട്ടു.

ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, സുരേഷ് കരിയാട്, ഐ. സി. ബി. എഫ് ജനറൽ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ കെ. വി. ബോബൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, ഇൻകാസ് വനിതാ വിംഗ് പ്രസിഡന്റ്‌ സിനിൽ ജോർജ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഡ്വ: മഞ്ജുഷ ശ്രീജിത്, ലിജോ ഈറയിൽ  തുടങ്ങിയവർ പി.ടി.തോമസ്സിനെ അനുസ്മരിച്ച് സംസാരിച്ചു.

ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷെമീർ പുന്നൂരാൻ അധ്യഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി. ആർ.ദിജേഷ് സ്വാഗതവും, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ റിഷാദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും, യൂത്ത് വിംഗ് – വനിതാ വിംഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്കി.

Continue Reading