Gulf
സംസ്‌കൃതി പ്രഥമ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി

ദോഹ : ഖത്തർ സംസ്‌കൃതി പ്രഥമ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി .ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഖത്തറിലെ പ്രബലരായ 12 ഓളം ടീമുകൾ മത്സരിക്കും .
പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഉൽഘാടനം പ്രവാസി മലയാളിയും ഖത്തർ വനിതാ ക്രിക്കറ്റ് ദേശീയ ടീം വൈസ് ക്യാപ്റ്റൻ സബീജ എ .പി നിർവഹിച്ചു. കേരള ക്ഷേമനിധിബോർഡ് ഡയറക്ടർ ഇ .എം .സുധീർ ,സംസ്‌കൃതി സെക്രെട്ടറി സൾട്ടാസ് സാമുവേൽ ,വൈസ് പ്രസിഡന്റ് മനാഫ് ,സ്പോർട്സ് വിഭാഗം കൺവീനർ ശ്രീജിത്പൽമജൻ ,സംസ്‌കൃതി എക്സികുട്ടീവ് അംഗങ്ങളായ നിധിൻ ,ജിജെഷ് കോടക്കൽ,രാഹുൽ പി .എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
ഇരുപത്തിരണ്ടു മുതൽ ആരംഭിച്ച മത്സരങ്ങളുടെ സെമിഫൈനൽ ,ഫൈനൽ മത്സരങ്ങൾ ഡിസംബർ 29 നു നടത്തപ്പടും . പ്രീമിയർ ലീഗ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് ക്യാഷ് അവാർഡുകൾ ട്രോഫികളും സമ്മാനിക്കും .