Connect with us

Business

ചരിത്രമെഴുതി സഫാരി ആറാം വര്‍ഷത്തിലേയ്ക്ക്സ്‌നേഹം നല്‍കിയ സഫാരിക്ക് ഹൃദയം തിരിച്ചു നല്‍കി ഉപഭോക്താക്കൾ

Published

on

ഷാര്‍ജ: ഷോപ്പിംഗില്‍ പുതുമകളും വ്യത്യസ്തതകളും സമ്മാനിച്ച് യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സംഭവ ബഹുലമായ ആറാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ അഞ്ചാം വാര്‍ഷിക ചടങ്ങില്‍ Head of Chancery Consul of India ബിജേന്ദര്‍ സിംഗ് മുഖ്യാതിഥിയായി. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, പ്രമുഖ അസോസിയേഷന്‍ ഭാരവാഹികളായ നിസാര്‍ തളങ്കര (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്), അന്‍വര്‍ നഹ (യു.എ.ഇ. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), ഇബ്രാഹിം മുറിച്ചാണ്ടി (ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട്), അബ്ദുള്‍ ഖാദര്‍ ചക്കനാത്ത് (കെ.എം.സി.സി. ത്യശൂര്‍ ജില്ലാ പ്രസിഡണ്ട്), ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഉദ്ഘാടന വേദിയിലേക്കെത്തിയ സഫാരി മാനേജ്‌മെന്റ് ഉന്നതരെയും, പ്രമുഖവ്യക്തിത്വങ്ങളെയും പൊതുജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെയും മൊബൈല്‍ ഫ്്‌ളാഷ് മിന്നിച്ചും ആണ് എതിരേറ്റത്. കോവിഡ് കാലത്തെയും മറ്റു ഇതര സേവനങ്ങളേയും പറ്റി പറയുമ്പോള്‍ കൈയടികളോടെയാണ് ജനങ്ങള്‍ എതിരേറ്റത്. നാളിതുവരെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും, പ്രൊമോഷനുകളും ഒരു മുടക്കവും വരുത്താതെ മുന്നോട്ട് കൊണ്ട് പോകുമെന്നും, എന്നും സാധാരണക്കാരൊടൊപ്പം ആണ് സഫാരിയെന്നും ജനങ്ങളുടെ സ്‌നേഹപ്രകടനത്തിന് മറുപടിയായി സഫാരി മാനേജ്‌മെന്റ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ്ങ് അനുഭവം കസ്റ്റമേഴ്‌സിന് സമ്മാനിക്കാന്‍ സഫാരിക്കായി എന്നും. ഒരു കച്ചവടസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കള്‍ നെഞ്ചിലേറ്റിയ സ്ഥാപനം ആണ് സഫാരി. ആ സഫാരി എന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊണ്ട് തന്നെ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഉടന്‍ തന്നെ റാസല്‍ഖൈമയിലും, വൈകാതെ തന്നെ ദുബായിലും, അബുദാബിയിലും മറ്റു എമിറേറ്റ്‌സുകളിലും സഫാരിമാളിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നും ചടങ്ങില്‍ പ്രഖ്യാപിച്ചു.

2019 ല്‍ ആരംഭിച്ച സഫാരിയെ ഇരുകൈ നീട്ടി സ്വീകരിച്ചത് യു.എ.ഇ യിലെ സ്‌നേഹനിധികളായ ജനങ്ങളാണ് എന്നും. അതിന്റെ തെളിവാണ് വിജയകരമായ അഞ്ചാം വാര്‍ഷികം പൂര്‍ത്തിയാക്കി സഫാരി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നത് എന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. വര്‍ഷത്തില്‍ 365 ദിവസം നിര്‍ത്താതെയുള്ള ധാരാളം വിന്‍ കാര്‍ പ്രൊമോഷനുകളും, ഓഫറുകളും, ഒരു മാളില്‍ പതിനഞ്ചോളം ജ്വല്ലറി ഷോപ്പുകള്‍ അടക്കം ഒരു വലിയ ഗോള്‍ഡ് സൂക്ക് വരെ ഒരുക്കിയിരിക്കുന്നത് സഫാരിമാളില്‍ മാത്രം കാണുന്ന പ്രത്യേകതയാണെന്നും. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഉപഭോക്താക്കള്‍ക്ക് വിരുന്നൊരിക്കിയിരിക്കുകയാണ് അദ്ദേഹം ചടങ്ങില്‍ കൂട്ടിചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗില്‍ ഏറ്റവും കൂടുതല്‍ വിലക്കിഴിവ് നല്‍കിയതിനോടൊപ്പം, വര്‍ഷമുടനീളം പ്രമോഷനുകളും ഓഫറുകളും നറുക്കെടുപ്പിലൂടെ കാറുകള്‍ ഉള്‍പ്പെടെ സമ്മാനങ്ങളും, ഭക്ഷ്യ-ലൈഫ്‌സ്റ്റെല്‍-ഫര്‍ണിച്ചര്‍-ഇലക്ട്രോണിക്‌സ് ഉല്‍പന്ന വൈവിധ്യതകളും ഗൃഹാതുരതകളും സാംസ്‌കാരികതകളും പോയ കാലത്തിന്റെ നല്ല സ്മൃതികളുമുണര്‍ത്തുന്ന പ്രദര്‍ശനങ്ങളും ഉത്സവമേളകളും ജീവകാരുണ്യ രംഗത്ത് പുരസ്‌കാരങ്ങളും എന്നു വേണ്ട, സാധാരണ ഒരു മാള്‍ സഞ്ചരിക്കുന്ന വഴികളിലൂടെയല്ല സഫാരി മുന്നേറ്റം നടത്തിയത്. ഉപഭോക്താക്കളുടെ ജീവിത വഴിയില്‍ മറക്കാനാവാത്ത ഊഷ്മള ബന്ധത്തിന്റെയും വൈകാരികതയുടെയും സ്പര്‍ശം സഫാരി സമ്മാനിച്ചുവെന്നതാണ് പേര് അന്വര്‍ഥമാക്കും വിധത്തില്‍ ഈ ഷോപ്പിംഗ് സമുച്ചയത്തിന്റെ പ്രയാണം വേറിട്ടതായതെന്ന് സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ടും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ സൈനുല്‍ ആബിദീനും പറഞ്ഞു.

ഉപഭോക്താക്കളാണ് പ്രധാനം, അവരുടെ സംതൃപ്തിയാണ് പരമ പ്രധാനം എന്നതാണ് സഫാരിയുടെ ഇന്ധനം. അത് സാക്ഷാത്കരിച്ചുവെന്നത് ഓരോ ഉപഭോക്താവും നെഞ്ചില്‍ കൈവച്ച് സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്.
ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ സഫാരിയില്‍ ഉണ്ടെന്നതിനോടൊപ്പം, മികച്ച ഉല്‍പന്നങ്ങള്‍ മറ്റെവിടെയും ലഭിക്കാത്ത ഉപഭോക്തൃ സൗഹൃദ വിലയില്‍ എന്നതും ഈ വ്യത്യസ്തതയ്ക്ക് അടിവരയിടുന്നതാണ്.
2019ല്‍ കോവിഡ് മഹാമാരി കൊടുമ്പിരിക്കൊള്ളുന്നതിന് തൊട്ടു മുന്‍പ് പിറവിയെടുത്ത ഈ വാണിജ്യ സമുച്ചയം ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”എന്ന ചൊല്ലിനെ പ്രതീകവത്കരിച്ച് പ്രതിസന്ധികളില്‍ തളരാതെ ഉയര്‍ന്നു വളരുകയായിരുന്നുവെന്നത്, ഈ ഗ്രൂപ് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളുടെ പിന്‍ബലത്തെ സൂചിപ്പിക്കുന്നു.
2024 സെപ്തംബര്‍ 4നാണ് സഫാരി 5 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇന്ന് മലയാളികളും അല്ലാത്തവരുമായ പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണ സഫാരിക്കുണ്ട്. യു.എ.ഇക്ക് പുറമെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ് , ഹൗസ്‌ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍,ലേഡീസ് വെയര്‍, ഫൂട് വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഹോം ആന്‍ഡ് ഓഫീസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വന്‍ ശ്രേണി സഫാരിയില്‍ ലഭ്യമാണ്.

Continue Reading