Connect with us

Business

സഫാരി മാൾ അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായ് 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പ് നടന്നു.

Published

on

ഷാർജ : യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ഷാര്‍ജ മുവൈലയിലെ സഫാരിമാളിന്റെ അഞ്ചാം  വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ”വിന്‍ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച്  നടന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദരിയ മുഹമ്മദ്‌, സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ്  വിജയികളെ തിരഞ്ഞെടുത്തത്.

വിജയികൾ 

ഒന്നാം സമ്മാനം – ബഷീര്‍ പി. (കൂപ്പൺ നമ്പർ 32939)
രണ്ടാം സമ്മാനം – ആലിയ സമദ്‌  (കൂപ്പൺ നമ്പർ 39573)
മൂന്നാം സമ്മാനം – ജിതേഷ് കെ.   (കൂപ്പൺ നമ്പർ 143682)

ഒന്നാം സമ്മാന വിജയിക്ക്  24 ഗ്രാം ഗോള്‍ഡ് കോയിന്‍സും (3 കോയിന്‍), രണ്ടാം സമ്മാന വിജയിക്ക്  16 ഗ്രാം ഗോള്‍ഡ് കോയിന്‍സും (2 കോയിന്‍), മൂന്നാം സമ്മാന വിജയിക്ക്  8 ഗ്രാം ഗോള്‍ഡ് കോയിന്‍സുമാണ്‌ (1 കോയിന്‍), സമ്മാനമായി ലഭിക്കുക.

സഫാരി മാളിന്റെ 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി സഫാരി മാളിലെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്നോ സഫാരി ഹൈപ്പര്‍മാാര്‍ക്കറ്റില്‍ നിന്നോ 50 ദിര്‍ഹംസിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2024 സെപ്തംബര്‍ 4 ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ  9 ഭാഗ്യശാലികള്‍ക്ക്‌ ആകെ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സാണ്‌ സമ്മാനമായി നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് 19-9-2024 ന് ആണ് നടക്കുക.

Continue Reading