Connect with us

Gulf

ബാഗേജ് പരിധി കുറച്ച തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിച്ചു. ഇന്ന് മുതൽ 30 കിലോ ബാഗേജ് കൊണ്ടുപോകാം

Published

on

ദുബായ്: ബാഗേജ് പരിധി കുറച്ച തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നടപടി.ഇന്ന് (വ്യാഴം) അർധരാത്രിക്കു ശേഷം ബുക്ക് ചെയ്യുന്നവർക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം എന്നാണ് പുതി‍യ അറിയിപ്പ്. ചെക്ക് ഇൻ ബാഗേജ് 20 കിലോഗ്രാമായാണ് നേരത്തെ കുറച്ചിരുന്നത്. ഇതാണിപ്പോൾ പഴയ രീതിയിൽ 30 കിലോഗ്രാമായി പുനസ്ഥാപിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞു. എന്നാൽ, നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ തീരുമാനം നിലവിൽ വന്ന ശേഷം ബുക്കിങ് പുതുക്കുകയോ മോഡിഫൈ ചെയ്യുകയോ ചെയ്യുന്നവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

Continue Reading