Connect with us

Business

ഷാര്‍ജ സഫാരിമാളിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ”വിന്‍ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു

Published

on

ഷാർജ : യു.എ.യിലെ ഏറ്റവും വിലയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ഷാര്‍ജ മുവൈലയിലെ സഫാരിമാളിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ”വിന്‍ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച് 1-10-2024 ന് നടന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധിയായ ഹംദ അല്‍ സുവൈദി, സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

വിജയികൾ

ഒന്നാം സമ്മാനം – അര്‍സിന്‍ ഹുസ്സാനി (കൂപ്പൺ നമ്പർ 318559)
രണ്ടാം സമ്മാനം – അഫ്‌സല്‍ മുഹമ്മദ്‌ (കൂപ്പൺ നമ്പർ 371228)
മൂന്നാം സമ്മാനം – മുഹമ്മദ് സിനാന്‍ (കൂപ്പൺ നമ്പർ 205519)

ഒന്നാം സമ്മാന വിജയിക്ക് 24 ഗ്രാം ഗോള്‍ഡ് കോയിന്‍സും (3 കോയിന്‍), രണ്ടാം സമ്മാന വിജയിക്ക് 16 ഗ്രാം ഗോള്‍ഡ് കോയിന്‍സും (2 കോയിന്‍), മൂന്നാം സമ്മാന വിജയിക്ക് 8 ഗ്രാം ഗോള്‍ഡ് കോയിന്‍സുമാണ്‌ (1 കോയിന്‍), സമ്മാനമായി ലഭിക്കുക.

സഫാരി മാളിന്റെ 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി സഫാരി മാളിലെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്നോ സഫാരി ഹൈപ്പര്‍മാാര്‍ക്കറ്റില്‍ നിന്നോ 50 ദിര്‍ഹംസിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2024 സെപ്തംബര്‍ 4 ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ 9 ഭാഗ്യശാലികള്‍ക്ക്‌ ആകെ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സാണ്‌ സമ്മാനമായി നല്‍കുന്നത്

Continue Reading