Business
“നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍”പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഷാർജ സഫാരിയിൽ “ഗോ ഗ്രീന്‍.. ഗ്രോ ഗ്രീന്‍”(Go Green Grow Green) പ്രൊമോഷന്‍


ഷാർജ :“നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍” പ്രകൃതി സംരക്ഷണത്തിന്റെയും, പ്രകൃതി സ്നേഹത്തിന്റെയും പ്രാധാന്യത്തെ വിളംബരം ചെയ്ത് ഷാർജ സഫാരിയിൽ First Floor ല്‍ “ഗോ ഗ്രീൻ ഗ്രോ ഗ്രീൻ” പ്രൊമോഷൻ ആരംഭിച്ചു.
ഇന്നലെ ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷാര്‍ജ പോലീസ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധി ഇബ്രാഹിം മുഹമ്മദ് അല്‍ സുവൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം, പര്‍ച്ചേയ്‌സ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനജേര്‍ ശ്രീജി പ്രതാപന്‍, ലീസിങ് മാനേജർ രവി ശങ്കർ, മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ്, ഹെഡ് ഓഫ് പബ്ലിക്ക് റിലേഷന്‍സ് മുഹസിന്‍ മുഹമ്മദ് തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികൾ സന്നിഹിതരായിരുന്നു.
ഹരിതാഭക്കിണങ്ങും വിധം ഉള്ള രംഗസജ്ജീകരണങ്ങളും, ഹരിതഭംഗി ഒട്ടും ചോരാതെ തന്നെ ഒരു തോട്ടം തന്നെ ഒരുക്കാനുള്ള ചെടികളും, പൂന്തോട്ടവും ഒരുക്കിയ സഫാരി ടീമിനെ ഇബ്രാഹിം മുഹമ്മദ് അല്‍ സുവൈദി പ്രത്യേകം അഭിനന്ദിച്ചു.
ഉപഭോക്താക്കള്‍ക്ക് വേണ്ടി എന്നും വ്യത്യസ്തമായ രീതിയില്‍ പ്രൊമോഷന്‍ നടത്തുന്ന സഫാരി ഇത്തവണ പ്രവാസ സമൂഹത്തിന് ജൈവ കൃഷി അനുഭവഭേദ്യമാക്കുകയാണ് ലക്ഷ്യമെന്നും ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനു ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
വിവിധ ഇനം പച്ചക്കറി തൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വർഗങ്ങളുടെ തൈകൾ, പനികുര്‍ക്ക, തുളസി, ഹെന്ന, കറ്റാർ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികൾ, അസ്പരാഗസ്, ആന്തൂറിയ, ബോണ്സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വിത്തുകൾ തുടങ്ങിയവയെല്ലാം സഫാരിയിൽ ഒരുക്കിയിട്ടുണ്ട്.
200 ല്‍ പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചി്ട്ടുള്ളത്. കൂടാതെ ചെടിച്ചട്ടികള്, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്, ഗാര്ഡന് ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്ഡന് ഹോസുകള്, വിവിധ ഗാര്ഡന് ടൂളുകള്, ഗാര്ഡനിലേക്കാവശ്യമായ ഫെര്ട്ടിലൈസര്, വളങ്ങള്, പോട്ടിംഗ് സോയില്, തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില് നിരത്താന് സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രൊമോഷന്റെ ഭാഗമായി പലതരത്തിലുള്ള അലങ്കാരമത്സ്യങ്ങളും… Guinea Pig, മുയല്‍, കരയാമ, വെള്ളാമ, വിവിധയിനം തത്തകള്‍, Love Birds, Zeebra Birds, Color Pinch Birds തുടങ്ങിപക്ഷി മൃഗാധികളും വില്‍പ്പനക്ക് സഫാരി ഒരുക്കിയിട്ടുണ്ട്. Falcon, Makavo തുടങ്ങി പക്ഷികളുമായി കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കുവാനുള്ള സൗകര്യങ്ങളും സഫാരി മാളിന്റെ First Floor ല്‍ ഒരുക്കിയിട്ടുണ്ട്.