Business
റാസൽഖൈമ, ഷാർജ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 തകർപ്പൻ പ്രമോഷൻ ആരംഭിച്ചു

ഏറ്റവും വിലക്കുറവിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ
റാസൽഖൈമ: വൻ ജനസമ്മതിയുള്ള 10 20 30 മാജിക്കൽ പ്രമോഷന് റാസൽഖൈമയിലും ഷാർജയിലുമുള്ള സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ ഫെബ്രുവരി 3 ന് തുടക്കമായി. പ്രവർത്തനമാരംഭിച്ച് വളരെ കുറഞ്ഞ കാലയളവിനകം വലിയ ജനശ്രദ്ധ നേടിയ റാസൽഖൈമയിലെ ഉപയോക്താക്കൾക്കായി ജനങ്ങളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഗുണനിലവാരമുള്ള ബ്രാൻഡഡ്-സെമി ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയ ഈ പ്രമോഷൻ തുടങ്ങിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയരക്ടർ സൈനുൽ ആബിദീൻ അറിയിച്ചു. ഷാർജ സഫാരിയെ പോലെ തന്നെ റാസൽഖൈമ സഫാരി മാളിനും ഉപയോക്താക്കൾ നൽകിയ വമ്പിച്ച സ്വീകാര്യതക്കു പകരമായുള്ള സ്നേഹ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 2025 ആദ്യ പാദത്തിൽ ഇത്തരമൊരു ശ്രദ്ധേയ പ്രമോഷൻ റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്താനായതിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപയോക്താക്കള്‍ കാത്തിരിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിൽ ഷാർജ സഫാരിയിൽ വൻ ഹിറ്റായ ഏറ്റവും ജനപ്രിയ പ്രമോഷനായ 10 20 30. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവുമേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പ്രമോഷന്‍ നടപ്പാക്കുന്നത്.
യു.എ.ഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചത്. സൂപര്‍ മാര്‍ക്കറ്റ് & ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.
മറ്റെങ്ങുമില്ലാത്ത ഈ പ്രമോഷന്‍ യു.എ.ഇയിൽ ആദ്യമായി ആവിഷ്‌കരിച്ചത് സഫാരിയാണ്.
വിപണിയില്‍ ഓഫറുകളുടെയും പ്രാമോഷനുകളുടെയും വലിയ പ്രവാഹം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഈ പ്രമോഷന്‍ ഗുണമേന്‍മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ്.
ഷാർജ സഫാരിയുടെ ആരംഭം മുതല്‍ യു.എ.ഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
റാസൽഖൈമ സഫാരി മാള്‍ സന്ദര്‍ശിക്കുന്നവർക്ക് ഒന്നും പര്‍ച്ചേസ് ചെയ്യാതെ ‘വിസിറ്റ് ആന്റ് വിന്‍’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിര്‍ഹംസും, രണ്ടാം സമ്മാനമായി 30,000 ദിര്‍ഹംസും, മൂന്നാം സമ്മാനമായി 20,000 ദിര്‍ഹംസും സമ്മാനമായി നേടാനാകും.
കൂടാതെ, സുസൂക്കി ജിംനിയുടെ 5 കാറുകള്‍ നൽകുന്ന പ്രമോഷനും സഫാരിയില്‍ നടന്നു വരികയാണ്. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
ഷാർജ സഫാരിയിൽ യു.എ.ഇലുടനീളമുള്ള ഉപയോക്താക്കൾ എത്താറുണ്ടായിരുന്നു. അവരുടെ ആവശ്യം കൂടി പരിഗണിച്ച് വിവിധ എമിറേറ്റുകളിൽ കൂടി സാന്നിധ്യമാവാനുള്ള പദ്ധതി ഭാഗമായാണ് അതിൻ്റെ ആദ്യ പടിയായി റാസൽഖൈമയിൽ സഫാരി മാൾ പ്രവർത്തനമാരംഭിച്ചത്. അതിഗംഭീരമായ വരവേൽപ്പാണ് റാസൽഖൈമ സഫാരിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചത്. മൂല്യാധിഷ്‌ഠിതമായി തിരിച്ചു നൽകുക എന്നതാണ് സഫാരിയുടെ ഉപയോക്തൃ നയം. ജനോപകാരപ്രദമായ സംരംഭങ്ങൾ സഫാരി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.