Business
പൂരനഗരത്തിലെ ഉത്സവക്കാഴ്ചയുമായി സഫാരികേരളത്തിന്റെ ഉത്സവാവേശം തെല്ലും കുറയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു

ഷാർജ :യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന ഷാര്‍ജ മുവൈലയിലെ സഫാരിമാളില്‍ ഫസ്റ്റ് ഫ്‌ളോറില്‍ നവംബര്‍ 28ന് ഉത്സവ കാഴ്ചയ്ക്ക് തുടക്കമായി. സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉത്സവക്കാഴ്ചയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം, അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ ശ്രീജി പ്രതാപന്‍ തുടങ്ങി മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.
പ്രവാസജീവിതം കൊണ്ട് നഷ്ടപ്പെടുന്ന കേരളത്തിന്റെ ആഘോഷങ്ങളും, ഉത്സവങ്ങളും അതിന്റെ തനിമ നഷ്ടപ്പെടാതെ തന്നെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഷോപ്പിങ്ങ് വിസ്മയത്തോടൊപ്പം യു.ഇ.യിലെ ജനങ്ങള്‍ക്ക് വേണ്ടി സഫാരി നല്‍കിയിട്ടുള്ളതാണെന്നും, ഉത്സവക്കാഴ്ചയില്‍ നിന്നും അത്തരത്തിലൊരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന അനുഭൂതി ലഭിക്കുമെന്നും ഉദ്ഘാടന ശേഷം സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. അനുകരണങ്ങള്‍ ഇല്ലാത്ത യു.എ.യില്‍ ഇതേവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ പര്‍ച്ചേയ്‌സിങ്ങ് അനുഭവം സഫാരിയുടെ മാത്രം പ്രത്യേകതയാണെും. ഈ ഉത്സവക്കാഴ്ചയിലേക്ക് യു.എ.യിലെ ജനങ്ങളെ സഫാരിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഉത്സവാവേശം തെല്ലും കുറയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എതാണ് ഉത്സവക്കാഴ്ചയിലൂടെ സഫാരി ലക്ഷ്യമിടുന്നത്. ഇതിനായി സഫാരിയുടെ ഫസ്റ്റ്ഫ്‌ളോറില്‍ നാട്ടിലെ ഉത്സവത്തിന്റെ പ്രതീതി നല്‍കുന്ന തരത്തിലുള്ള വന്‍ ഒരുക്കങ്ങളാണ് സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വളയും, മാലയും, ചാന്തും പൊട്ടും നിരത്തി ഉത്സവ പറമ്പിലെ ഫാന്‍സിയും, നെല്ലിക്കയും, മാങ്ങയും, പൈനാപ്പിളും എല്ലാം ഉപ്പിലിട്ടതും അടക്കം കുട്ടികളുടെ കളിപ്പാട്ടകടയും, ഉത്സവ പറമ്പിലെ പോലെ പാത്രങ്ങളും, ചട്ടികളും മറ്റും നിരത്തി പാത്രക്കടയും, നാടന്‍ പാനീയങ്ങളൊരുക്കി കുലുക്കി സര്‍ബത്ത് കടയും, പഴയകാലത്തെ എരിവും, പുളിയും, മധുരവും ഉള്ള സിപ്പ്അപ്പുകളും, കോലൈസും, ഐസ്‌ക്രീമുകളും എല്ലാം ഒരു ഉത്സവ മേളം പോലെ തന്നെ സഫാരി തയ്യാറാക്കിയിട്ടുണ്ട്..
ഓര്‍ക്കാന്‍ ഇമ്പമ്പുള്ള വായില്‍ കൊതിയൂറുന്ന പഞ്ഞിമിഠായി, തേന്‍മിഠായി, നാരങ്ങമിഠായി, ഗ്യാസ് മിഠായി, മിച്ചര്‍ മിഠായി, പുളിയച്ചാറുകളും, ഇളന്തക്ക അച്ചാറുകളും അടങ്ങിയ കടകള്‍ വരെ ഇവിടെ ഉത്സവക്കാഴ്ചയില്‍ കാണാവുതാണ്. അതിനെല്ലാം പുറമെയാണ് ഉത്സവപറമ്പിലെ പലഹാരക്കട. മലബാറിന്റെ പലഹാര രുചികളില്‍ ഒഴിച്ചുകൂടാനാകാത്ത ഹല്‍വയുടെ മുപ്പതിലധികം വിവിധ വൈവിധ്യങ്ങള്‍ തന്നെ സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോഴിക്കോടന്‍ ഹല്‍വ, ബനാന ഹല്‍വ, പച്ചമുളക് ഹല്‍വ, പേരക്ക ഹല്‍വ, ചക്ക ഹല്‍വ, കാരറ്റ് ഹല്‍വ, ഇഞ്ചി ഹല്‍വ, തിരനെല്‍വേലി ഹല്‍വ തുടങ്ങിയവയും ഇതില്‍ പെടും. അതോടൊപ്പം തന്നെ കായ വറുത്തത്, ചക്ക വറുത്തത് തുടങ്ങിയ ചിപ്സ് ഇനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പഴയ കാല ജീവിതത്തെയും വിനോദങ്ങളെയും ഓര്‍മിപ്പിക്കും വിധമള്ള ഒരു തിയേറ്റര്‍ സ്‌റ്റേജാണ് ഉത്സവക്കാഴ്ച്ചയുടെ മറ്റൊരു പ്രത്യേകത. ഓരോ ഉപഭോക്താവിനും ആവേശത്തിമിര്‍പ്പേകാന്‍ വൈകുന്നേരം അഞ്ചു മണിമുതല്‍ ഉത്സപറമ്പില്‍ കാണുന്ന മാജിക് ഷോയും, നാടകങ്ങളും, ഗാനമേളയും, സിനിമാറ്റിക് ഡാന്‍സും മറ്റു കലാപരിപാടികളും ഈ പ്രമോഷനുകളോടൊപ്പം തന്നെ നടക്കുന്നുണ്ട്.
വായനാശീലം അന്യമാകുന്ന ഈ കാലത്ത് പുതിയതലമുറയ്ക്കും, പഴയതലമുറയ്ക്കും അക്ഷരങ്ങളുടെ ഗന്ധം ആസ്വദിക്കാന്‍ കുട്ടികളുടെ ബാലരമ, പൂമ്പാറ്റ പോലയുള്ള പുസ്തകങ്ങളും, മുതിര്‍വര്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വായനസമ്മാനിക്കാന്‍ ആഴ്ചപതിപ്പുകളും അണിനിരത്തി ഒരു പുസ്തക കട വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുര്‍വ്വേദ ഒഷധക്കടയും, അങ്ങാടി മരുന്നുകള്‍ക്കായുള്ള പ്രത്യേക കടയും ഉത്സവക്കാഴചയില്‍ ലഭ്യമാണ്.
നാടന്‍ വിഭവങ്ങളുടെ ഒരു രുചി മേളം തന്നെ ഒരുക്കിക്കൊണ്ട് ഭക്ഷണ പ്രിയരുടെ മനം കവരും വിധം കുട്ടന്‍ പിള്ളയുടെ ചായക്കടയാണ് മറ്റൊരു പ്രത്യേകത. ഇലയട, പരിപ്പുവട, ബോണ്ട, മുളക് വട, ഉഴുന്നുവട, സമൂസ, തുടങ്ങിയ എണ്ണകടികളും, നല്ലനാടന്‍ ചായയും, ബ്രഡ് ഓംപ്ലേറ്റ്, കാടമുട്ട പുഴുങ്ങിയത്, താറാമുട്ട പുഴുങ്ങിയത് അങ്ങിനെ വൈകുന്നേരങ്ങളില്‍ ലഭിക്കു ലഘുഭക്ഷണപദാര്‍ത്ഥങ്ങളും ഇവിടെ കുട്ടന്‍ പിള്ളയുടെ ചായക്കടയില്‍ ലഭ്യമാണ്.