Connect with us

Business

ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും  ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ

Published

on

കൊച്ചി: പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും  ചോദ്യം ചെയ്യുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിനു പിന്നാലെയാണ് നടപടി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.

വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടിയ്ക്കെന്ന പേരിൽ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചുവെന്നും ഇത് പിന്നീട് പണമായി കൈമാറിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. കോടമ്പാക്കത്തെ ഗോകുലം ഓഫിസിൽ നിന്ന് ഒന്നരക്കോടി രൂപയും ഇ.‍ഡി പിടിച്ചെടുത്തിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.  ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Continue Reading