Connect with us

Crime

ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു

Published

on

അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദ് കൊല്ലപ്പെട്ടത്.

ഒരു കഫറ്റേരിയയിലാണ് നിഷാദ് ജോലി ചെയ്തിരുന്നത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ദീർഘകാലമായി കഫറ്റേരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading