Crime
അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ തീപിടിത്തം: അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു.
ടെഹ്റാൻ∙ അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ തിരിച്ചടിയായി യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിയും ഉയർന്നിട്ടുണ്ട്
