Education
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 77.97 ശതമാനം വിജയം. കഴിഞ്ഞതവണ ഇത് 77.81 ആയിരുന്നു.
നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.ഔദ്യോഗിക വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്‌എസ്‌ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം.ഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ:
results.digilocker.gov.in
results.kite.kerala.gov.in
nammudekeralam.kerala.gov.in
results.hse.kerala.gov.in
