Crime
എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ, എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് മൊഴി
എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ, എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് മൊഴി
ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ. രക്ഷാപ്രവർത്തനത്തിൽ നിർണായക മൊഴിയാണ് ഇവർ നൽകിയത്. കേസ്
അന്വേഷിക്കുന്ന എസ്ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ടുള്ള മൊഴി. എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ പറഞ്ഞു.
അതിനിടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ എസ്ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഐപിസി 308 ചേർത്തതിൽ വിശദീകരണം നൽകി. വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തെന്ന് എസ്ഐടി വ്യക്തമാക്കി. മെഡിക്കൽ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട് തിരുത്താൻ ഉന്നത ഇടപെടൽ നടന്നെന്നതും റിപ്പോർട്ടിൽ പറയുന്നു .മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു.
