Connect with us

Business

സ്വർണ്ണ വില കുതിക്കുന്നു :പവന് 70000 കടന്നേക്കുമെന്ന് ആശങ്ക

Published

on

കൊച്ചി: പ്രതിദിനം സ്വർണവില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. പവന് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64, 480 രൂപയായി. പവന് ഇന്നലെ 280 രൂപ കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂവായിരം രൂപയോളമാണ് കൂടിയത്. ഇതേ പ്രവണത തുടർന്നാൽ നാളെയോ മറ്റന്നാളോ പവന് 65,000 രൂപയും, ഒന്നോ രണ്ടോ ആഴ്ചയ്‌ക്കുള്ളിൽ 70,000 രൂപയും കടന്നേക്കും.

ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 2900 ഡോളർ കടന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 40 ഡോളറാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായിട്ടാണ് ഔൺസിന് 2,900 ഡോളർ കവിഞ്ഞത്.അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി.

Continue Reading