Gulf
കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ‘ തരംഗ് 2023’ നാളെ സമാപനം.

ഖത്തർ:കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ‘ തരംഗ് 2023’ നാളെ 22 -12-2023 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ Retaj Salwa resort ൽ സമാപന മൽസരങ്ങൾ അരങ്ങേറും.
കേരളത്തിലെ പതിനഞ്ചോളം കോളേജുകളിൽ നിന്നായി 200ലധികം കലാകാരന്മാർ നാളത്തെ മത്സര പരിപാടികളിൽ പങ്കെടുക്കും.
ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, സ്കിറ്റ്,ഫ്ലവർ അറേഞ്ച്മെന്റ്സ് മുതലായ പരിപാടികൾ പ്രധാന വേദിയിൽ അരങ്ങേറും.
മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച മൽസര പരിപാടികളുടെ ആദ്യ ഘട്ടങ്ങൾ ഡിസംബർ 15, 16 തിയ്യതികളിൽ അരങ്ങേറിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി എണ്ണൂറോളം മൽസരാർത്ഥികളാണ് പങ്കെടുക്കുന്നത്.
നാളെ നടക്കുന്ന സമാപനത്തിൽ ഓവറോൾ ട്രോഫി വിതരണ ചടങ്ങും നടക്കും.