Gulf
നാല് പതിറ്റാണ്ട് പ്രവാസം നയിച്ച കാളങ്ങാടൻഅബൂബക്കർ സാഹിബിന് യാത്രയയപ്പു നൽകി.

ഖത്തർ :നീണ്ട നാൽപത് വർഷക്കാലത്തെ ഔദ്യോഗിക പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് പോകുന്ന ഖത്തർ കെഎംസിസി സീനിയർ നേതാവും, കൊണ്ടോട്ടി മുൻസിപ്പൽ കമ്മറ്റി വൈസ് പ്രസിഡണ്ടും , ജില്ലാ കൗൺസിലറുമായ കാളങ്ങാടൻ അബൂബക്കർ സാഹിബിന് യാത്രയയപ്പു നൽകി, മുൻസിപ്പൽ പ്രസിഡണ്ട് അർഷാദ് തുറക്കൽ മൊമെന്റോ കൈമാറി . ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഷാൾ അണിയിച്ചു.
കൊണ്ടോട്ടി മണ്ഡലം കെ എം സി സി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പള്ളിക്കൽ, മുൻസിപ്പൽ ജനറൽ സെക്രട്ടറി ഷബീബ് മേലങ്ങാടി, സീനിയർ നേതാവ് കോയ കൊണ്ടോട്ടി , സുഹൈൽ മുസ്‌ല്യാരങ്ങാടി, ജാസിം തുടങ്ങിയവർ പങ്കെടുത്തു.