Connect with us

Crime

പിണറായിക്കും കുടുംബത്തിനും തിരിച്ചടി :ഇ.ഡി. റിപ്പോർട്ടിൽ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ഇ.ഡി. റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പ്രഖ്യാപിച്ചത്

സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടിൽ ഇ.ഡി. നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.

എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാതെ ഡി.ജി.പി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്.

ഹർജിയിൽ ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹർജി തന്നെ നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. ആദ്യംതന്നെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ, ഹർജിക്കാരന്റെ വാദത്തിന് അനുകൂലമായ നിലപാടാണ് ഇഡി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ 66 (2) പ്രകാരം നൽകിയ കത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നും ഇഡി വാദിച്ചു. ഗുരുതര സ്വഭാവമുള്ളതാണ് കുറ്റകൃത്യം. പ്രാഥമിക അന്വേഷണത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ബാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading