Connect with us

NATIONAL

പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം.ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ  പ്രതിഷേധമെന്ന് രാഹുല്‍

Published

on

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ജന്തര്‍മന്തറിലേക്ക് മാർച്ച് നടത്താന്‍ ഒരുങ്ങുകളാണ് ഇന്ത്യാസഖ്യം. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. നിലവില്‍ നേതാക്കൾ ജന്തർ മന്തറിലേക്കുള്ള യാത്രയിലാണ്. രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കൊപ്പം ബസിലുണ്ട്. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലേന്നാണ് നേതാക്കളുടെ പ്രതികരണം.

ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, എംപിമാര്‍ കയറിയ ബസ് ആര്‍എഎഫ് തടഞ്ഞു. ആര്‍എഎഫ് വാഹനം എംപിമാരുടെ ബസിന് കുറുകെയിടുകയായിരുന്നു. പ്രതിഷേധം തടയാന്‍ ഡൽഹി ജന്‍പഥില്‍ അസാധാരണ പൊലീസ് വിന്യാസമാണ് ഒരുങ്ങിയിരിക്കുന്നത്. സാദര്‍രത്ന ഹോട്ടലില്‍ മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ജന്തര്‍മന്തറിലേക്ക് പോകുന്ന വഴിയടച്ചു.

Continue Reading