Connect with us

Business

ബാങ്ക് തട്ടിപ്പിൽ കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്നിടങ്ങളിൽ ഇഡി റെയ്ഡ്

Published

on

കൊല്ലം: 50 കോടിയുടെ ബാങ്ക് തട്ടിപ്പിൽ കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്നിടങ്ങളിൽ ഇഡി പരിശോധന. അറഫാ ഗോൾഡിനെതിരായ പരാതിയിലാണ് അന്വേഷണം. യൂക്കോ ബാങ്ക് നൽകിയ പരാതിയിൽ നിലവിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി പരിശോധനയും.

സിബിഐ നിലവിൽ നാല് കേസുകൾ അറഫാ ഗോൾഡിനെതിരെ എടുത്തിട്ടുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറഫാ ഗോൾഡ് ആൻ്റ് ഡയമണ്ട് എന്ന സ്ഥാപനവും അതിന്റെ പാർട്ട്ണർമാരും ചേർന്ന് യൂക്കോ ബാങ്കിൽ നിന്നും ഏകദേശം 17 കോടിയിലധികം രൂപയോളം വായ്‌പ എടുക്കുകയും ഈടായി നൽകിയ സ്വർണം ഒളിപ്പിച്ചുവച്ചും ബാങ്കിനെ പറ്റിച്ചുവെന്നുമാണ് പരാതി. ഇതിൽ സിബിഐ എടുത്ത നാലു കേസുകളാണ് ഇഡി കൊച്ചി യൂണിറ്റ് അവരുടെ നിയമം അനുസരിച്ച് അന്വേഷണം തുടങ്ങിയത്.

സ്ഥാപന ഉടമയുടെ വീട്ടിലും തിരുവനന്തപുരത്തെ കിഴക്കേ കോട്ടയിലെയും മറ്റൊരു സ്ഥലത്തെയും സ്ഥാപനത്തിലുമാണ് റെയ്ഡ് നടക്കുന്നത്. 50 കോടി രുപയാണ് അറഫാ ഗോൾഡ് വഞ്ചന നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.

Continue Reading