Entertainment
ജനുവരി 5 നു ഖത്തറിൽ “നിലംമ്പൂർ പാട്ടുത്സവം”

ഖത്തർ: നിലംമ്പൂർ നിയോജക മണ്ഡലത്തിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ “ഖത്തർ നിലമ്പൂർ കൂട്ടം ” പത്താം വാര്ഷികാഘോഷത്തോടനുബന്ധിച്ചു ഈ വർഷത്തെ നിലമ്പൂർ പാട്ടുത്സവം അതി ഗംഭീരമായി അരങ്ങേറുകയാണ് .
ജനുവരി 5 നു വൈകുന്നേരം 3 മണിമുതൽ ഐ. സി.സി ആശോക ഹാളിൽ ആരംഭിക്കുന്ന വർണാഭമായ ആഘോഷപരിപാടികൾക് താര പ്രൗഡിയുമായി ഇശൽ താളങ്ങളാൽ സംഗീത വിസ്മയം തീർക്കുന്ന മലബാറിന്റെ വാനമ്പാടി നിലംബൂർ രെഹ്ന , റിയാലിറ്റി ഷോകളിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തു പുത്തൻ താരോദയം സൃഷ്‌ടിച്ച മലയാളികളുടെ സ്വന്തം “ഹിറ്റ് സിങ്ങർ” അക്ബർ ഖാൻ എന്നിവർ അതിഥികളായി എത്തുന്നു .
കൂടാതെ ദോഹയിലെ ഏറ്റവും മികച്ച 80 -ഓളം കലാകാരന്മാരെ അണിനിരത്തികൊണ്ട് തയ്യാറെടുക്കുന്ന വിവിധ നൃത്ത പരിപാടികളും ഈ പാട്ടുത്സവത്തിനു മാറ്റുകൂട്ടും .
ഖത്തർ നിലമ്പൂർ കൂട്ടം പത്താം വാർഷികം ആഘോഷിക്കുന്ന ഈ ഉത്സവത്തിൽ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും .നിലമ്പൂരുകാരുടെ പാട്ടുത്സവത്തിലേക് ഖത്തറിലെ മുഴുവൻ മലയാളി സൗഹൃദങ്ങളെയും , കലാസ്നേഹികളെയും സംഘാടകർ സ്വാഗതം ചെയ്തു.