Connect with us

International

അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. കര, വ്യോമ, നാവിക സേനകള്‍ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജം

Published

on

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. കര, വ്യോമ, നാവിക സേനകള്‍ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജമാണ്.

തിരക്കിട്ട കൂടിയാലോചനകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത്. എല്ലാ സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും സൈനികര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Continue Reading