Connect with us

Business

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയ കൈമാറ്റത്തിൽ അടിമുടി വീഴ്ചകൾ

Published

on

തിരുവനന്തപുരം: മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി വീഴ്ചകൾ. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് 5 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റും, വിനോദ നികുതിയും ഒഴിവാക്കി. ക്യാബിനറ്റിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം. സ്പോൺസറിൽ നിന്ന് പണം തിരികെ പിടിക്കണം എന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശുപാർശ. അന്തിമ കരാർ ഉണ്ടാക്കുന്നതിനു മുൻപ് സ്റ്റേഡിയം സ്പോൺസർക്ക് ജിസിഡിഎ വിട്ടു നൽകിയത് വീഴ്ച. പൊതുമുതൽ വിട്ടു നൽകുമ്പോൾ തയ്യാറാക്കേണ്ട രേഖകൾ ഒന്നും ഫയലിൽ ഇല്ല. സ്റ്റേഡിയം അവലോകന കമ്മിറ്റിയിൽ ചട്ടം മറികടന്ന് സ്വകാര്യ സ്പോൺസർ ഉൾപ്പെടുത്തി. മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ലാഭം മുഴുവൻ സ്പോൺസർക്ക് ലഭിക്കുന്ന രീതിയിലാണ് കരട് കരാറെന്നും റിപ്പോർട്ട്.

Continue Reading