കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ആകെ 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ഇതിൽ യുഡിഎഫിന്റെ അഞ്ച് കൗൺസിലർമാരുമുണ്ട്....
കൊച്ചി: കേരള ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്....
‘ തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ ‘കള്ളന് വിജയന്’ എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി സി രാജേഷ്. തലക്കെട്ടില്‍ വന്ന ജാഗ്രതക്കുറവിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജേഷ് ഫീച്ചര്‍ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു ഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്....
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന തലക്കെട്ടിൽ വി.എസിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന കെ.വി സുധാകരൻ എഴുതിയ അനുസ്മരണ ലേഖനമാണ് പ്രധാനപേജിലുള്ളത്. വിവാദത്തിനാധാരമായ...
ലോകകപ്പ് ഫൈനൽ നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം...
തിരുവനന്തപുരം: ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. MC 576896 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ...
തൊടുപുഴ: അഡ്വ.ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ നടത്തി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് . ഈ നിയമനത്തിനായി ശുപാർശ നൽകിയത് താനാണെന്ന് ഡീൻ വെളിപ്പെടുത്തി. മുൻമന്ത്രി കെ. ബാബു...
കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും...