Connect with us

KERALA

കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം

Published

on

കണ്ണൂർ: ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്തായിരിക്കുകയാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം നടക്കും. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത അച്ചടക്ക ലംഘനമാണ് കുഞ്ഞികൃഷ്ണൻ നടത്തിയെന്ന് വിലയിരുത്തി
ആരോപണ വിധേയനായ ടി മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യോഗം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മധുസൂധനൻ യോഗത്തിന് എത്തിയിരുന്നത്.

നിർണായക ഘട്ടത്തിൽ പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ആസൂത്രിതമായി പ്രവർത്തിച്ചതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ വിമർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എല്ലാ നേതാക്കളും കുഞ്ഞികൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ടു.

പുറത്താക്കൽ നടപടി പ്രതീക്ഷിച്ചതാണ്. പാർട്ടിക്കകത്ത് അമ്പത് വർഷമായി പ്രവർത്തിച്ചുവരുന്നുവെങ്കിലും ഇതിനകത്ത് നടക്കുന്ന അപചയങ്ങളെ തുറന്നുകാട്ടാതെ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുന്നോട്ടുപോവാനാവില്ലെന്നുമായ് പുറത്താക്കൽ നടപടിയെക്കുറിച്ച് കുഞ്ഞിക്കഷ്ണൻ്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ഒരിക്കിലും സംഭവിക്കരുതെന്ന് വിശ്വസിച്ച കാര്യങ്ങൾ സംഭവിച്ചതിനാലാണ് എല്ലാം പറഞ്ഞതെന്നും
കുഞ്ഞികൃഷ്ണൻ പറഞ്ഞു എന്നാൽ താൻ വേറെ പാർട്ടിയിലേക്ക് പോകില്ലെന്നും കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്

കഴിഞ്ഞ എട്ടു മാസമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ. ഇതിനു ശേഷമാണ് രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തുവന്നത്. വി. കുഞ്ഞികൃഷ്ണനെ വർഗ വഞ്ചകനെന്ന് വിശേഷിപ്പിച്ച് പയ്യന്നൂരിൻ്റെ ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും കടുത്ത സൈബർ ആക്രമണമാണ് ഇദ്ദേഹം നേരിടുന്നത്.
ഇതിനിടെ ടി ഐ മധുസൂദനൻ എം എൽ എക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാനഡിജിപിക്ക് പരാതി നൽകി.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനനാണ് പരാതി നൽകിയത് ജനങ്ങളിൽ നിന്ന് പിരിവെടുത്ത രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്ന വി കുഞ്ഞികൃഷ്‌ണന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.വി കുഞ്ഞികൃഷ്‌ണന് പൊലീസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും ഇതോടെയാണ് അടിയന്തിര അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി ജില്ലാ നേതൃത്വം നിർബന്ധിതമായത്

പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദത്തിന് തുടക്കമിട്ടത്. പാർട്ടി നേതൃത്വത്തിന് പലതവണ തെളിവുകളുൾപ്പെടെ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും 2011ലെ തിരഞ്ഞെടുപ്പ് കണക്കിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

അതിനിടെ ടിഐ മധുസൂദനനും പാർട്ടി നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയർത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു.. വിഎസ് അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ ചിത്രവും ചേർത്താണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്’ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ തായിനേരിയില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്.

പയ്യന്നൂർ എം.എൽ.എ ടി. ഐ മധുസൂദനൻ എം.എൽ.എ സ്ഥാനം രാജീവെക്കുക, എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ജനുവരി 28 ബുധനാഴ്ച രാവിലെ 10.30 ന് പയ്യന്നൂരിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. മാർച്ച് ബി.ജെ പി നേതാവ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.

Continue Reading