മലപ്പുറം : മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം മുതൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാൽപത്തിയേഴുകാരിയാണ് മരിച്ചത്. പൊന്നാനി സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
മാനന്തവാടി:∙ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തിൽ സർവകക്ഷിയോഗം നടക്കുകയാണ്....
ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആർപിഎഫ്,...
പാലക്കാട്: കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി....
“മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. വാദി കബീര്‍ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമാണ് വെടിവെപ്പ് ഉണ്ടായത്.സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവിധ സുരക്ഷാ...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. റെയിൽവെയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസുകാരൻ മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരിച്ചു. തവരവിളയിലെ ശ്രീ കാരുണ്യ മിഷന് ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദവിസം...
കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വീട്ടിനകത്ത് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...
ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിലെ പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുന്നു. കൊലപാതകം നടന്ന സമയവും സന്ദര്‍ഭവും തമ്മില്‍ ചേരുന്നതല്ല പ്രതികളുടെ മൊഴികള്‍. കേസില്‍ ഇനി നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടണമെങ്കില്‍, മുഖ്യപ്രതി അനിലിനെ...
കണ്ണൂർ: ഇരിട്ടി പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവിൽ നിന്ന് രാവിലെയോടെയാണ്...