കൊച്ചി∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതി എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ്...
“ കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയെ കാണാൻ തെരുവീഥിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്. രാപ്പകലില്ലാതെ അദ്ദേഹത്തെ ഒരു നോക്കുകാണാൻ വഴിയോരങ്ങളിൽ മെഴുകുതിരിയുമായി കുട്ടികളടക്കം പുലർച്ച 2 മണിക്കുമെല്ലാം കാത്തുനിൽക്കുന്ന കാഴ്ച്ച കേരളം മുൻപ് കണ്ടിട്ടില്ല. തിരുവനന്തപുരത്തു നിന്നും...
കോട്ടയം: ജനസാഗരത്തിൽ അലിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവസാനയാത്ര. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം അദ്ദേഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സമീപകാലത്തെങ്ങും കേരളത്തിൽ മറ്റൊരു രാഷ്ടീയ നേതാവിനും ഇത്രയും വൈകാരികമായ യാത്രാമൊഴി ജനങ്ങൾ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം.പതിനായിരങ്ങൾ നിറകണ്ണുകളോടെ...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തിരുനക്കര മൈതാനം ഒരുങ്ങി. ജനനായകന് പ്രണാമം അർപ്പിച്ച് ഡിസിസി കമാനവും ഉയർത്തിയിട്ടുണ്ട്. സമീപത്തുള്ള ഗാന്ധി സ്ക്വയറിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ഹോർഡിങ്ങുകൾ ഉയർന്നു. ഏർപ്പെടുത്തിയ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു....
കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും. രാഹുൽ ഗാന്ധിക്ക് പുറമേ മറ്റ് പ്രധാന കോൺഗ്രസ് നേതാക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് കോൺഗ്രസ്...
കോട്ടയം: വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍. എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നും ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അച്ചു ഉമ്മന്‍ ഇക്കാര്യം...
തിരുവനന്തപുരം: ആയിരങ്ങളുടെ ഇടയിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിനിടയിൽ കൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ആൾക്കൂട്ടമാണ് പ്രിയ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ...
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്രയായി കോട്ടയത്തേയ്ക്ക് പുറപ്പെട്ടു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ നീണ്ട നിരയാണ് പുതുപ്പള്ളി ഹൗസിൽ എത്തിയിരുന്നത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര...
തിരുവനന്തപുരം : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽനിന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ...